കളമശേരി: കേന്ദ്രസർക്കാർ സ്ഥാപനമായ സിപെറ്റ് സൗജന്യ തൊഴിലധിഷ്‌ഠിത മെഷീൻ ഓപ്പറേറ്റർ കോഴ്‌സുകളിലേക്കായി അപേക്ഷ ക്ഷണിച്ചു. ജനറൽ, ഒ.ബി.സി, ഒ.ഇ.സി, എസ്.സി, എസ്.ടി തുടങ്ങി എല്ലാ വിഭാഗക്കാർക്കും അപേക്ഷിക്കാം. സൗജന്യതാമസം, ഭക്ഷണം ലഭ്യമാണ്. യോഗ്യത: പ്ലസ്ടു, വയസ്: 18 - 30. യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർകാർഡ്, എന്നിവ സഹിതം 6ന് രാവിലെ 11ന് എത്തണം. ഫോൺ: 9048086063.