cds

ആലുവ: എടത്തല കുടുംബശ്രീ സി.ഡി.എസ് വാർഷികം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സി.കെ. ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സീന മാർട്ടിൻ അദ്ധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി.എം. റെജീന മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്സൺ സിന്ധു ഗോപിനാഥ്, വി.എൽ. ജയ്സൺ, അസീസ് മൂലയിൽ, ആബിദ ഷെരീഫ്, എം.എ. അജീഷ്, അസ്മ ഹംസ, എൻ.എച്ച്. ഷബീർ, റഹ്മത്ത് ജയ്സൽ, ഷൈനി ടോമി, ഹസീന ഹംസ, അബ്ദുൽ കരീം, എം.എ. നൗഷാദ്, എ.എസ്.കെ. സലിം, കെ.പി. അംബിക, ജാസ്മിൻ മുഹമ്മദ്, പ്രീജ കുഞ്ഞുമോൻ, സുധാ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.