
കാലടി: നീലീശ്വരം വിന്നേഴ്സ് കോളേജിൽ കേരളീയം പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന പിറവിയുടെ 69-ാമത് വാർഷികാഘോഷമാണ് കേരളീയം 2025 എന്ന പേരിൽ സംഘടിപ്പിച്ചത്. മികച്ച തിരക്കഥാകൃത്ത് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ സാബു തോമസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ വി.കെ. ഷാജി അദ്ധ്യക്ഷനായി. മാനേജർ കെ.എൻ.സാജു, വി.എസ്.ജിഷ്ണു, എം.എൻ. ജനത, സുധിഷ, അമൽദാസ് സി.ആർ എന്നിവർ സംസാരിച്ചു.