
അങ്കമാലി: മറുനാട്ടിൽ പൂക്കാൻ വിധിക്കപ്പെട്ട ജന്മമാണ് മലയാളിയുടെതെന്നും മറുനാടൻ മലയാളി വായനാക്കൂട്ടങ്ങൾ നടത്തുന്ന ലോക മലയാളഭാഷാ ദിനാചരണം അഭിമാനകരമാണെന്നും കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ. ന്യൂസിലൻഡിലെ ന്യൂപ്ലിമൗത്തിലെ മലയാളി വായനക്കൂട്ടം സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോബിൻ ജോർജ് അദ്ധ്യക്ഷനായി. കുസുമം ജോസഫ് പുസ്തക ചർച്ചയ്ക്ക് തുടക്കം കുറിച്ചു. മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പ്രബിൻ യേശുദാസ് മുഖ്യാതിഥിയായി. ന്യൂപ്ലിമൌത്ത് മലയാളി അസോസിയേഷൻ എക്സിക്യുട്ടീവ് അംഗം ജോഷ്നി ആന്റു, ജിജോ കുഞ്ചാക്കോ, റീമാ തോമസ്, രാജീവ് പുരക്കൽ, രേഖ ദിനു എന്നിവർ സംസാരിച്ചു.