കൊച്ചി: ശ്രീനാരായണ സേവാസംഘത്തിന്റെ നേതൃത്വത്തിൽ എം.കെ. രാഘവൻ വക്കീൽ പുരസ്കാരം കെ. സുധാകരൻ എം.പിക്ക് സമ്മാനിക്കും. നവംബർ ഒൻപതിന് എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പുരസ്കാരം സമ്മാനിക്കും. ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ.എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷനാകും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, എൻ.എം. പിയേഴ്‌സൺ, മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.