highmast
ചെങ്ങമനാട് പഞ്ചായത്ത് 14-ാം വാർഡ് പുറയാർ വിരുത്തി കവലയിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് അൻവർ സാദത്ത് എം.എൽ.എ സ്വിച്ച് ഓൺ ചെയ്യുന്നു

നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്ത് 14-ാം വാർഡ് പുറയാർ വിരുത്തി കവലയിൽ സ്ഥാപിച്ച മിനിമാസ്റ്റ് അൻവർ സാദത്ത് എം.എൽ.എ സ്വിച്ച് ഓൺ ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചയാത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അമ്പിളി അശോകൻ, പഞ്ചായത്ത് അംഗങ്ങളായ ടി.വി. സുധീഷ്, നൗഷാദ് പാറപ്പുറം, എ.സി. ശിവൻ, സിറാജ്, മജീദ് പുറയാർ, എം.എ. ഷംസു, ഷിബു കാസിം, സാജൻ, ബഷീർ കുളങ്ങര, ബഷീർ പട്ടേരി എന്നിവർ സംസാരിച്ചു.