നെടുമ്പാശേരി: ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേർന്ന് കൊച്ചി എയർപോർട്ട് ലയൺസ് ക്ലബ് നിർമ്മിച്ചു നൽകുന്ന സ്‌നേഹവീടിന്റെ തറക്കല്ലിടൽ കുന്നുകരയിൽ ജില്ലാ ചീഫ് കോ ഓർഡിനേറ്റർ സിബി ഫ്രാൻസീസ്, ടി.പി. സജി, യു. റോയ് എന്നിവർ നിർവഹിച്ചു. കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. അതുൽ മാളിയേക്കൽ ആശീർവദിച്ചു. കുറ്റിപ്പുഴ പുതുവ ജോസഫിന്റെ മകൻ പി.ജെ. രാജു സൗജന്യമായി നൽകിയ സ്ഥലത്താണ് സ്‌നേഹവീട് നിർമ്മിക്കുന്നത്.