അങ്കമാലി: ഇരുപത്തഞ്ചുവർഷമായി വി.ടി. സ്മാരക ട്രസ്റ്റിന്റെ ചെയർപേഴ്സണായി പ്രവർത്തിക്കുന്ന പ്രൊഫ. എം. തോമസ് മാത്യുവിനെ ആദരിക്കുന്നു. ഇന്ന് വൈകിട്ട് 3ന് ട്രസ്റ്റ് നിലയത്തിൽ വൈസ് ചെയർപേഴ്സൺ ശ്രീമൂലനഗരം മോഹന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം. തോമസ് മാത്യുവിനെ കുറിച്ച് എം.വി. ബെന്നി സംസാരിക്കും. വി.ടിയുടെ ലോകം എന്ന പുസ്തകവും സുഷമ ഇരവിമംഗലത്തിന്റെ ബാല കവിതാസമാഹാരവും എം. തോമസ് മാത്യു പ്രകാശനം ചെയ്യും. സി.എസ്.എ ജനറൽ സെക്രട്ടറി ടോണി പറമ്പി, ജീനി രാജീവ്, എം.എസ്. ശ്രീകാന്ത്, ഡോ. കെ.എം. സംഗമേശൻ, കെ.എൻ. വിഷ്ണു എന്നിവർ സംസാരിക്കും.