
ആലുവ: എ.പി.ജെ അബ്ദുൽകലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച കബഡി ചാമ്പ്യൻഷിപ്പിൽ എടത്തല കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജിന് കിരീടം. പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും കെ.എം.ഇ.എ ജേതാക്കളായി. വനിതാ വിഭാഗത്തിൽ തുടർച്ചയായ മൂന്നാം വർഷമാണ് കെ.എം.ഇ.എ ജേതാക്കളാകുന്നത്. പുരുഷ വിഭാഗത്തിൽ അരവിന്ദ് പി. ബിജു, വനിതാ വിഭാഗത്തിൽ കെ.വൈ. റെജിയ എന്നിവർ മികച്ച റൈഡർമാരായി. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ കണ്ണൻ ആർ. രമേശിന്റെ നേതൃത്വത്തിലായിരുന്നു ഇരുവിഭാഗവും പരിശീലിച്ചത്.
കോളേജ് ടീം അംഗങ്ങളായ റിജോ പൗലോസ്, ആർ.കെ. രമിത്ത്, അരവിന്ദ് പി. ബിജു, സജാദ് മുഹമ്മദ്, കെ.വൈ. റെജിയ, അഹ്‌സന ലത്തീഫ്, നിയ ഫാത്തിമ, ചന്ദന ഷിബു എന്നിവരെ യൂണിവേഴ്‌സിറ്റി ടീമിലേക്ക് തിരഞ്ഞെടുത്തു. കേരള സാങ്കേതിക സർവകലാശാല ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. പി.എ. രമേശ് കുമാർ, കെ.എം.ഇ.എ കോളേജ് ഡയറക്ടർ ഡോ. ടി.എം. അമർ നിഷാദ്, വൈസ് പ്രിൻസിപ്പൽ ഡോ. രേഖ ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.