വൈപ്പിൻ: മുനമ്പം മാതൃക ഫിഷിംഗ് ഹാർബറിനോട് മത്സ്യബന്ധന വകുപ്പ് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഹാർബർ സംരക്ഷണസമിതി 6ന് രാവിലെ 10.30ന് പ്രതിഷേധ സദസ് സംഘടിപ്പിക്കും. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന വാർഡും ഡ്രെയിനേജ് സംവിധാനവും നവീകരിക്കുക, പഴക്കം ചെന്ന വയറിംഗുകളും വൈദ്യുതി ഉപകരണങ്ങളും മാറ്റി സ്ഥാപിക്കുക, പാർക്കിംഗിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തുക, പുതിയ ലേലഹാൾ നിർമ്മിക്കുക, ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റിയിൽ ഹാർബറിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന സംഘടനകൾക്ക് പ്രാതിനിധ്യം നൽകുക, അന്താരാഷ്ട്ര നിലവാരത്തിൽ ഹാർബർ വികസിപ്പിക്കുക എന്നിവയാണ് ആവശ്യങ്ങളെന്ന് സമിതി പ്രസിഡന്റ് കെ.കെ.മോഹൻലാൽ, സെക്രട്ടറി കെ.ബി.രാജീവ് എന്നിവർ അറിയിച്ചു.