
കൊച്ചി: കേരള കലാമണ്ഡലം കല്പിത സർവകലാശാലയുടെ 2024ലെ ഫെലോഷിപ്പ്, അവാർഡ്, എൻഡോവ്മെന്റ് എന്നിവ വൈസ് ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
കലാമണ്ഡലം വി. സുബ്രഹ്മണ്യൻ (കഥകളി സംഗീതം), കലാമണ്ഡലം പ്രഭാകരൻ (തുള്ളൽ), കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി (കഥകളി വേഷം) എന്നിവർക്കാണ് 50,000രൂപയും ഫലകവും അടങ്ങുന്ന ഫെലോഷിപ്പ്. കലാനിലയം ഗോപാലകൃഷ്ണൻ (കഥകളി വേഷം), കലാമണ്ഡലം മോഹനകൃഷ്ണൻ (കഥകളി സംഗീതം), കലാഭാരതി ഉണ്ണികൃഷ്ണൻ (കഥകളി ചെണ്ട), കലാമണ്ഡലം രാജനാരായണൻ (കഥകളി മദ്ദളം), നെടുമുടി മധുസൂദനപ്പണിക്കർ (ചുട്ടി/ അണയറ അവാർഡ്), കലാമണ്ഡലം വാസന്തിനാരായണൻ (കൂടിയാട്ടം), ഡോ. ദീപ്തി ഓംചേരി ഭല്ല (മോഹിനിയാട്ടം), കലാമണ്ഡലം രത്നമ്മ (തുള്ളൽ), നെടുമങ്ങാട് ശിവാനന്ദൻ (കർണാടക സംഗീതം), ഡോ.ടി.എൻ. വാസുദേവൻ (കലാഗ്രന്ഥത്തിനുള്ള മരണാനന്തര ബഹുമതി) എന്നിവർക്ക് 30,000രൂപയും ഫലകവും അടങ്ങുന്ന കലാമണ്ഡലം പുരസ്കാരങ്ങൾ നൽകും.
തൃപ്പൂണിത്തുറ കൃഷ്ണദാസ് (എ.എസ്.എൻ നമ്പീശൻ പുരസ്കാരം), എം.ഡി. സുരേഷ് ബാബു (എം.കെ.കെ. നായർ സമഗ്രസംഭാവന പുരസ്കാരം), ജംഷീന ജമാൽ - മോഹിനിയാട്ടം, നേപഥ്യ രാഹുൽ ചാക്യാർ - കൂടിയാട്ടം (യുവപ്രതിഭ അവാർഡ്), ഡോ.കെ.ജി. പൗലോസ് (മുകുന്ദരാജ സ്മൃതിപുരസ്കാരം), കക്കാട് രാജപ്പൻ മാരാർ - ചെണ്ടമേളം (കലാരത്നം എൻഡോവ്മെന്റ്), കലാമണ്ഡലം വി.എസ്. വിപിൻ (വി.എസ്. ശർമ്മ എൻഡോവ്മെന്റ്), കലാമണ്ഡലം സംഗീത - കൂടിയാട്ടം (രാമചാക്യാർ സ്മാരക പുരസ്കാരം), സുരേഷ് കാളിയത്ത് (വടക്കൻ കണ്ണൻനായരാശാൻ സ്മൃതി പുരസ്കാരം), നിഖിൽ മലയാലപ്പുഴ (കെ.എസ്. ദിവാകരൻ നായർ സ്മാരക സൗഗന്ധിക പുരസ്കാരം), കലാമണ്ഡലം സുധീഷ് - കഥകളി സംഗീതം (ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ എൻഡോവ്മെന്റ്), കലാമണ്ഡലം കെ.ജി. വാസുദേവൻ (കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് സ്മാരക അവാർഡ്) എന്നിവരും എൻഡോവ്മെന്റുകൾക്കും പുരസ്കാരങ്ങൾക്കും അർഹരായി.