nagarasaba

മൂവാറ്റുപുഴ: കെ.എസ്.ഡബ്ല്യൂ.എം.പി. യുടെ വാർഷിക ഐ.ഇ.സി. പരിപാടികളുടെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയിൽ ആശയപന്തൽ സംഘടിപ്പിച്ചു. നഗരസഭ ചെയർപഴ്സൺ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എം. അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപ സമിതി അദ്ധ്യക്ഷൻ ജോസ് കുര്യാക്കോസ്, കൗൺസിലർമാരായ രാജശ്രീ രാജു, ജിനു ആന്റണി, ജോയ്‌സ് മേരി ആന്റണി, അമൽ ബാബു, പി.എം. സലിം, ക്ലീൻ സിറ്റി മാനേജർ എച്ച്. നൗഷാദ് എന്നിവർ സംസാരിച്ചു. ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തെ കുറിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച പ്രബന്ധങ്ങളും ആശയങ്ങളും ശ്രദ്ധേയമായി. ഇതോടൊപ്പം കൃത്രിമ ബുദ്ധിയെ കുറിച്ചുള്ള സെമിനാറും നടന്നു. മുനിസിപ്പൽ സെക്രട്ടറി സിമി എച്ച് കുട്ടികളുമായി സംവദിച്ച് മാലിന്യമുക്തി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.