
കളമശേരി: ജനീവയിൽ നടന്ന ഗ്ലോബൽ മോഡൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിൽ മികച്ച സ്‌മോൾ ഹൈസ്‌കൂൾ ഡെലിഗേഷൻ അവാർഡ് നേടി കളമശേരി രാജഗിരി പബ്ലിക് സ്‌കൂൾ. ലോകാരോഗ്യ സംഘടനയും വേൾഡ് ഫെഡറേഷൻ ഒഫ് യുണൈറ്റഡ് നേഷൻസ് അസോസിയേഷനും സംയുക്തമായി നടത്തിയ പരിപാടിയിൽ മരിയ ബിനു മൂലൻ, എബ്രഹാം സുനിൽ, അഷാൻ ആൻഡി ആസിഫ്, കെ. ശിവന്യ എന്നിവർ ഡിപ്ലോമസി അവാർഡുകൾ കരസ്ഥമാക്കി. ലോകാരോഗ്യ സംഘടനയുടെ സുപ്രധാനമായ ഒരു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലേക്ക് മുഹമ്മദ് ആഹിൽ തിരഞ്ഞെടുക്കപ്പെട്ടു. ഫാക്കൽറ്റി അംഗവും കോഓർഡിനേറ്ററുമായ ബിന്നി വർഗീസിന്റെ നേതൃത്വത്തിലാണ് രാജഗിരി പബ്ലിക് സ്കൂൾ വിജയം കൈവരിച്ചത്.