
ആലുവ: റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കണം, കെ.ടി.പി.എസിലെ അപാകതകൾ പരിഹരിക്കണം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ ആലുവ താലൂക്ക് സപ്ളൈ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. അയ്യമ്പുഴ സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. കെ.ഡി. റോയി, ഇ.വി. വിജയകുമാർ, സെബാസ്റ്റ്യൻ മാടൻ, പി.എസ്. നൗഷാദ്, വി.എം.അലിക്കുഞ്ഞ്, റാഫി അലിയാർ എന്നിവർ സംസാരിച്ചു.