police
എറണാകുളം റൂറൽ ജില്ലയിൽ നിന്ന് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഏറ്റുവാങ്ങിയവർ.

ആലുവ: റൂറൽ ജില്ലയിൽ നിന്നുള്ള 12 പൊലീസ് ഉദ്യോഗസ്ഥർ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ ഏറ്റുവാങ്ങി. വി.എസ്. നവാസ് (റിട്ട. ഡിവൈ.എസ്.പി), പി.എം. ബൈജു (ഡിവൈ.എസ്.പി, മൂവാറ്റുപുഴ), വി.ആർ. സുനിൽ (ഇൻസ്‌പെക്ടർ, ബിനാനിപുരം), വി.ആർ. സുരേഷ് (എസ്.ഐ, കോട്ടപ്പടി), വി.എ. അസീസ് (എസ്.ഐ, കല്ലൂർക്കാട്), പി.വി. ജോർജ് (എസ്.ഐ, കുറുപ്പംപടി), കെ.എ. നൗഷാദ് (എ.എസ്.ഐ, തടിയിട്ടപറമ്പ്), ബോബി കുര്യാക്കോസ് (എ.എസ്.ഐ, ഡി.സി.പി.എച്ച്.ക്യു), കെ.വി. അഭിലാഷ് (എ.എസ്.ഐ, കൂത്താട്ടുകുളം), എ.ആർ. ജയൻ (സീനിയർ സി.പി.ഒ, കുറുപ്പംപടി), ടി.എ. അഫ്‌സൽ (സീനിയർ സി.പി.ഒ, കുറുപ്പംപടി), മാഹിൻ ഷാ അബൂബക്കർ എന്നിവരാണ് തിരുവനന്തപുരംരത്ത് നടന്ന ചടങ്ങിൽ മെഡൽ ഏറ്റുവാങ്ങിയത്.