ആലുവ: ബി.എൽ.ഒ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ള സമഗ്ര വോട്ടർപട്ടിക പരിഷ്കരണ ജോലികളിൽ നിന്ന് മാറ്റി നിർത്തണമെന്ന് കേരള ലോക്കൽ ഗവ. എംപ്ലോയീസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.

നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിന് അധിക ജോലി ഭാരമാണ് ജീവനക്കാർക്കുള്ളത്. അവധി ദിവസങ്ങളിലും അധിക സമയവും ജോലികൾ ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സ്പെഷ്യൽ അലവൻസ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് നൈറ്റൊ ബേബി അരീക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ജയിൻ വർഗീസ് പാത്താടൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എ.ബി. റെനു, ജോയ് പോൾ, പി.ജെ. ജോഷി, കെ.എ. ഇബ്രാഹിംകുട്ടി, പി.എ. നിഷാദ്, രാജലക്ഷ്മി, പി.സി. വിൽസൺ, ഫെഡറിക് പി. വർഗീസ് എന്നിവർ സംസാരിച്ചു.