കോലഞ്ചേരി: കിണറ്റിൽ വീണ പശുവിനെ പട്ടിമറ്റം ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷിച്ചു. മീമ്പാറ പരിയാരം മുണ്ടയത്ത് സാജുവിന്റെ പശുവാണ് ഇന്നലെ രാവിലെ അയൽവാസിയുടെ കിണറിൽ വീണത്. ഫയർസ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.