പറവൂർ: പറവൂരിലെ രണ്ട് പഞ്ചായത്തുകളിലെ റോഡ് നവീകരണത്തിന് എം.എൽ.എയുടെ ആസ്തി വികസന സ്കീമിൽ 6.22 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ സൂര്യതേജസ് റോഡിന് 3.32 ലക്ഷവും ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ഇളിക്കൽ ലൂപ്പ് റോഡിന് 2.90 ലക്ഷം രൂപയുമാണ് അനുവദിച്ചത്. എൽ.എസ്.ജി.ഡി. പറവൂർ ബ്ളോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എൻജിനിയർക്കാണ് നിർമ്മാണ ചുമതല.