
കാലടി: നീലീശ്വരം ഗവ. എൽ.പി.സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോയ് അവോക്കാരൻ അദ്ധ്യക്ഷനായി. മാദ്ധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻ നായർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യ തങ്കച്ചൻ, അനിമോൾ ബേബി, ഷിബു പറമ്പത്ത്, വിജി റെജി, സതി ഷാജി, ബിൻസി ജോയ്, ടി.എൽ. പ്രദീപ്, ഹെഡ്മിസ്ട്രസ് കെ.വി. ലില്ലി, പി.കെ. ബാബുജി പറക്കാട്ട്, കരിഷ്മ വിമൽ, കെ.ടി. സലിം, ബിനിലാൽ എന്നിവർ സംസാരിച്ചു. ജൂബിലിയുടെ ഭാഗമായി 8 ക്ലാസ്മുറികൾ നവീകരിക്കുമെന്ന് ഹെഡ്മിസ്ട്രസ് കെ.വി. ലില്ലി അറിയിച്ചു.