
കോലഞ്ചേരി: വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ അമൃതകുടീരം അങ്കണവാടിയുടെ പുതുക്കി നിർമിച്ച കെട്ടിടം പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ അദ്ധ്യക്ഷനായി. ബി.പി.സി.എല്ലിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് അങ്കണവാടി ഹൈടെക്കാക്കിയത്. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.ആർ. വിശ്വപ്പൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴസൺമാരായ എൽസി പൗലോസ്, ശ്രീരേഖ അജിത് പഞ്ചായത്ത് അംഗങ്ങളായ സി.ജി. നിഷാദ്, അജിത ഉണ്ണിക്കൃഷ്ണൻ, ഉഷ വേണുഗോപാൽ, വി.എസ്. ബാബു എന്നിവർ സംസാരിച്ചു.