
കൊച്ചി: ജനസേവ തെരുവുനായ വിമുക്ത കേരളസംഘം കേരളപ്പിറവി ദിനത്തിൽ എറണാകുളം വഞ്ചിസ്ക്വയറിൽ തെരുവ് നായ ആക്രമണത്തിന് ഇരയായവരുടെ സംസ്ഥാന സമ്മേളനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. പേവിഷബാധയേറ്റ് മരിച്ച ഏഴ് വയസുകാരി നിയാ ഫൈസലിന്റെ മാതാവ് എൻ. ഹബീറ ഉദ്ഘാടനം ചെയ്തു. തെരുവുനായ വിമുക്ത കേരളസംഘം സംസ്ഥാന ചെയർമാൻ ജോസ് മാവേലി അദ്ധ്യക്ഷനായി. ജനസേവ ശിശുഭവൻ പ്രസിഡന്റ് അഡ്വ. ചാർളി പോൾ, ബെന്നി ജോസഫ്, പി.എ. ഹംസകോയ, കുരുവിള മാത്യൂസ്, ജോണി ജേക്കബ്, സി.വൈ. മാത്യു, പി.എ. പോൾ, പി.എം. ഹസൈനാർ, ജയിനി ഏലിയാസ് ടീച്ചർ, എ.പി.ജി. നായർ, മേരി കോരത്, പി.കെ. മോഹനൻ, എ.ആർ. ഷൈൻ തുടങ്ങിയവർ പ്രസംഗിച്ചു.