jio

കൊച്ചി; കേരളത്തിൽ 66,000 പുതിയ മൊബൈൽ ഉപഭോക്താക്കളെ ചേർത്ത് റിലയൻസ് ജിയോ കേരളത്തിൽ സാന്നിദ്ധ്യം ശക്തമാക്കി. ഇതോടെ ജിയോയുടെ സംസ്ഥാനത്തെ മൊത്തം വരിക്കാർ 1.1 കോടി കവിഞ്ഞു. 14,841 പുതിയ ഉപഭോക്താക്കളെ ചേർത്തതോടെ കേരളത്തിലെ മൊത്തം ജിയോ വയർലൈൻ വരിക്കാരുടെ എണ്ണം 5.41 ലക്ഷമായി. ദേശീയ തലത്തിൽ 32.49 ലക്ഷം വയർലെസ് ഉപഭോക്താക്കളെയും 2.12 ലക്ഷം വയർലൈൻ ഉപഭോക്താക്കളെയും ജിയോ പുതുതായി നേടി. റിലയൻസ് ജിയോയുടെ മൊത്തം ഉപഭോക്താക്കളുടെ എണ്ണം ആദ്യമായി 50 കോടി കടന്നു.

സെപ്തംബറിലെ കണക്കുകളനുസരിച്ച് ബി.എസ്.എൻ.എൽ 5.24 ലക്ഷം പുതിയ ഉപഭോക്താക്കളെയും ഭാരതി എയർടെൽ 4.37 ലക്ഷം ഉപഭോക്താക്കളെയും ചേർത്തു. വോഡാഫോൺ ഐഡിയയുടെ(വി.ഐ) മൊബൈൽ ഉപഭോക്താക്കളുടെ എണ്ണം വീണ്ടും കുറഞ്ഞു.