ഉദയംപേരൂർ: നവീകരിച്ച ഉദയംപേരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് (ഇന്ദിരാഭവൻ) കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ് ടി.വി. ഗോപിദാസ് അദ്ധ്യക്ഷനായി. സൗത്ത് മണ്ഡലം പ്രസിഡന്റ് കമൽ ഗിപ്ര, കെ. ബാബു എം.എൽ.എ, നേതാക്കളായ രാജു പി. നായർ, ആർ.കെ. സുരേഷ്ബാബു, എം.പി. പവിത്രൻ, പി.സി. പോൾ, ജോൺ ജേക്കബ്, ജൂബൻ ജോൺ, എം.എൽ. സുരേഷ്, സാജു പൊങ്ങലായിൽ, ജയൻ കുന്നേൽ, എം.പി. ഷൈമോൻ, പി.ബി. ഹണീഷ്, കെ.എൻ. കാർത്തികേയൻ, കെ.വി. രത്നാകരൻ, കെ. എൻ. സുരേന്ദ്രൻ, ഡി. വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.