ks

കോലഞ്ചേരി: കെ.എസ്.ടി.എ കോലഞ്ചേരി ഉപജില്ലാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ.എം. മേരി അദ്ധ്യക്ഷയായി. ജില്ലാസെക്രട്ടറി ഡാൽമിയ തങ്കപ്പൻ, ജോയിന്റ് സെക്രട്ടറി എം.കെ. നിഷ, പി. ബി ബിജു, ഗ്രേസി ജൂഡി, ബെൻസൺ വർഗീസ് , ഡോ. ടി.എസ്. സപർണ, സണ്ണി വർഗീസ്, അനിയൻ പി. ജോൺ, എം. അജയ കുമാർ, എം.പി. ബേബി, കെ.എം. ഷെഫീക്ക്, എൻ.ആർ. പ്രിയ, സാന്റി എം. പോൾ, അജീഷ് പി. കുര്യാച്ചൻ, ക്രിസ്​റ്റിൻ ഷാജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എം. മേരി (പ്രസിഡന്റ്), സണ്ണി വർഗീസ് (സെക്രട്ടറി), കെ.എം. ഷെഫീഖ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.