കോലഞ്ചേരി: കുടിവെള്ള പൈപ്പ് പൊട്ടി ഒരാഴ്ച പിന്നിടുമ്പോഴും അറ്റകുറ്റപണി പൂർത്തിയാക്കുന്നില്ലെന്ന് പരാതി. പട്ടിമറ്റം നെല്ലാട് റോഡിൽ നെല്ലാട് കവലയിൽ കപ്പേളയ്ക്ക് മുന്നിലാണ് പൈപ്പ് പൊട്ടിയത്. മഞ്ചനാട് നിന്നും കിൻഫ്രയിലേയ്ക്ക് കുടിവെള്ളമെത്തിക്കുന്നതാണ് പൈപ്പ്. ബി.എം, ബി.സി നിലവാരത്തിൽ ടാർ ചെയ്ത റോഡിൽ പൈപ്പ് പൊട്ടിയതോടെ വിള്ളലുണ്ടായിട്ടുണ്ട്. നിരവധി തവണ നാട്ടുകാർ നേരിട്ടും അല്ലാതെയും പരാതി നൽകിയെങ്കിലും തീരുമാനമായിട്ടില്ല.