j
തൃപ്പൂണിത്തുറ നഗരസഭയിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകർ കളക്ടറേറ്റിലെത്തി പരാതി നൽകുന്നു

തൃപ്പൂണിത്തുറ: നഗരസഭയിലെ വോട്ടർപട്ടികയിലെ വ്യാപകമായ അപാകതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സെക്രട്ടറിയുടെ നടപടിക്കെതിരെ കോൺഗ്രസ്, ബി.ജെ.പി നേതൃത്വത്തിൽ പ്രതിഷേധിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിൽ സെക്രട്ടറിയുടെ ഓഫീസിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോൺഗ്രസ് ജില്ലാ സെക്രട്ടറി ആർ. വേണുഗോപാൽ ബ്ലോക്ക് പ്രസിഡന്റ് പി.സി. പോൾ, കൗൺസിലർമാരായ കെ.വി. സാജു, പി.ബി. സതീശൻ, ഡി. അർജുനൻ, രോഹിണി കൃഷ്ണകുമാർ, വിജയകുമാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി. മരിച്ചുപോയവരുടെയും കാലങ്ങളായി താമസമില്ലാത്തവരുടെയും പേരുകൾ പട്ടികയിൽനിന്ന് നീക്കംചെയ്യുന്നതിന് ഓരോ വാർഡിലും സെക്രട്ടറി നിയോഗിച്ച ഉദ്യോഗസ്ഥരും രാഷ്ടീയപാർട്ടികളുടെ പ്രതിനിധികളും നീക്കംചെയ്യേണ്ട പേരുകൾ അംഗികരിച്ച് നല്കിയത് നീക്കംചെയ്യാത്ത സെക്രട്ടറിയുടെ നടപടി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷനേതാക്കൾ പറഞ്ഞു.

നഗരസഭയിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് പ്രധാന പ്രതിപക്ഷമായ ബി.ജെ.പി കളക്ടർക്ക് പരാതി നൽകി.