
പെരുമ്പാവൂർ: പെരുമ്പാവൂർ മർച്ചന്റ്സ് അസോസിയേഷന്റെയും സെൻട്രൽ ജി.എസ്.ടി പെരുമ്പാവൂർ ഡിവിഷന്റെയും സംയുക്താഭിമുഖ്യത്തിൽ വ്യാപാരികൾക്കും സെയിൽ ടാക്സ് പ്രാക്ടീഷണർമാർക്കുമായി നടത്തിയ ഔട്ട് റീച്ച് പ്രോഗ്രാം ജി.എസ്.ടി പെരുമ്പാവൂർ ഡിവിഷൻ അസി. കമ്മിഷണർ ജോയ് ജോസഫ് ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജി.എസ്.ടി ഇടുക്കി ഡിവിഷണൽ സൂപ്രണ്ട് കെ.ജി. ജയൻ ക്ലാസ് നയിച്ചു. ജി.എസ്.ടി പെരുമ്പാവൂർ ഡിവിഷണൽ സൂപ്രണ്ട് ടൈനസ് മത്തായി മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി വി.പി. നൗഷാദ്, ട്രഷറർ എസ്. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.