
പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ പൊക്കാളി കൃഷിക്കുള്ള കർഷകരുടെ കൂലിവിഹിതം വിതരണം ചെയ്തു. കോട്ടുവള്ളിയിൽ 25 ഹെക്ടറിന് 3.03 ലക്ഷവും ഏഴിക്കരയിൽ 28 ഹെക്ടറിന് 5.92 ലക്ഷം രുപയുമാണ് നൽകിയത്. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ 15 ലക്ഷം രൂപ നീക്കിവച്ചിരുന്നു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്തു. ഗാന അനൂപ് അദ്ധ്യക്ഷയായി. ജെൻസി തോമസ്, നിത സ്റ്റാലിൻ, സജ്ന സൈമൺ, സി.എം. രാജഗോപാൽ, പി.പി. പ്രിയ എന്നിവർ സംസാരിച്ചു.