j
പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളിൽ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പെൺ പെരുമ

പൂത്തോട്ട: ശ്രീനാരായണ പബ്ലിക് സ്കൂളിലെ കേരളപ്പിറവിദിനാഘോഷം പൂത്തോട്ട ശാഖാ വൈസ് പ്രസിഡന്റ് പി.ആർ. അനില ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.പി. പ്രതീത അദ്ധ്യക്ഷയായി.

വിദ്യാർത്ഥിനികൾ പെൺപെരുമ വേദിയിൽ അവതരിപ്പിച്ചു. എഴുത്തച്ഛൻ മുതൽ അഖിൽ പി. ധർമ്മജൻവരെയുള്ളവരുടെ പ്രമുഖരായ നൂറു സ്ത്രീ കഥാപാത്രങ്ങളെ തന്മയത്വത്തോടെ വിദ്യാർത്ഥിനികൾ ഒരേവേദിയിൽ കോർത്തിണക്കി കേരളത്തിന്റെ ഭൂപടം സൃഷ്ടിച്ചു. ശാഖാ സെക്രട്ടറി കെ.കെ. അരുൺകാന്ത്, ശ്രീനാരായണ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് കോ ഓർഡിനേറ്റർ സുരേഷ് എം. വേലായുധൻ, പി,എൻ. സീന, എം.എൻ. യമുന എന്നിവർ സംസാരിച്ചു.