vennala
അതിദാരിദ്ര്യമുക്ത നവകേരള പ്രഖ്യാപനത്തിന്റെ ഭാഗമായി വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന പായസ, ധാന്യക്കിറ്റ് വിതരണം ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരളപ്പിറവി ദിനത്തിൽ 'അതിദാരിദ്ര്യമുക്ത നവകേരള പ്രഖ്യാപനത്തിന്റെ ഭാഗമായി വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്കിൽ എത്തിയ അംഗങ്ങൾക്കും ഇടപാടുകാർക്കും പായസവും ധാന്യക്കിറ്റും വിതരണം ചെയ്തു. ദിനാചരണം ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഭരണസമിതിഅംഗം കെ.ജി. സുരേന്ദ്രൻ അദ്ധ്യക്ഷനായി. വി.കെ. വാസു, പി.ആർ. സാംബശിവൻ, ആശാ കലേഷ്, വിനീത സക്‌സേന, എം.ടി. മിനി എന്നിവർ സംസാരിച്ചു.