പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത്‌ വോട്ടർ പട്ടികയിൽ 16-ാം വാർഡിൽ താമസമില്ലാത്ത 24 ആളുകളുടെ പേര് വെട്ടാൻ പരാതി കൊടുത്തിട്ടും പുതിയ വോട്ടർ പട്ടികയിലും പേര് വെട്ടിയില്ലെന്ന് പരാതി. ഒക്ടോബർ 13ന് ബി.ജെ.പി ഭാരവാഹികൾ പഞ്ചായത്തിൽ പരാതി നൽകിയിട്ടും മാറ്റിയില്ലെന്നാണ് ആരോപണം. കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും ഇടപെടൽ മൂലമാണ് കൂവപ്പടി പഞ്ചായത്തിന്റെ വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടന്നതെന്നാണ് ബി.ജെ.പി. ആരോപിക്കുന്നത്. ഇത് തിരഞ്ഞെടുപ്പിൽ വാർഡുകളിൽ വ്യാപക മാറ്റങ്ങൾക്ക് ഇട വരുത്തുമെന്നതിനാൽ ജനാധിപത്യ ഇലക്ഷന് ചട്ടങ്ങൾ കൃത്യമായി നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി കൂവപ്പടി ഏരിയ പ്രസിഡന്റ്‌ പി.ടി ഗോപകുമാർ ഇലക്ഷൻ കമ്മിഷൻ, ജില്ലാ കളക്ടർ, പഞ്ചായത്ത്‌ സെക്രട്ടറി എന്നിവർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.