
പെരുമ്പാവൂർ: പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകൾക്ക് പെരുമ്പാവൂർ ട്രാഫിക് എൻഫോസ്‌മെന്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ട്രാഫിക് നിയമങ്ങളെക്കുറിച്ചും ജംഗ്ഷനുകളിൽ ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ചും അവബോധം നൽകി. ട്രാഫിക് യൂണിറ്റ് എസ്.എച്ച്.ഒ സാലു പി.ബി ക്ലാസ് നയിച്ചു. എസ്.ഐമാരായ കെ.രാജേന്ദ്രൻ, രാജേഷ് ബി, നവാസ് പി.എ, എ.എസ്.ഐ ഷാജി ടി.ആർ, സി.പി.ഒ ബിനീഷ് എന്നിവർ പങ്കെടുത്തു.