u
ആമ്പല്ലൂർ പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച്.കെ.ജി. രഞ്ജിത് ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: ആമ്പല്ലൂർ പഞ്ചായത്തിലെ ബഡ്‌സ് സ്കൂളിന് ജില്ലാപഞ്ചായത്തിൽനിന്ന് 15ലക്ഷംരൂപയും ബ്ലോക്ക്‌ പഞ്ചായത്തിൽ നിന്ന് 5ലക്ഷംരൂപയും അനുവദിപ്പിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ അനിത യേയും ബ്ലോക്ക് മെമ്പർ ജലജ മോഹനനെയും സ്കൂളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അപമാനിച്ച പഞ്ചായത്ത്‌ യു.ഡി.എഫ് ഭരണസമിതിക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച്‌ നടത്തി. സി.പി.എം ആമ്പല്ലൂർ ലോക്കൽ സെക്രട്ടറി കെ.ജി. രഞ്ജിത് യോഗം ഉദ്ഘാടനം ചെയ്തു. ബിന്ദു ബാബു അദ്ധ്യക്ഷയായി. കെ.എൻ. ശാന്തകുമാരി, കർണകി രാഘവൻ എന്നിവർ സംസാരിച്ചു.