bavans
ഓൾ കേരള ഭവൻസ് ഫെസ്റ്റിൽ കാറ്റഗറി രണ്ട്, മൂന്ന് വിഭാഗങ്ങളിൽ ഓവറോൾ നേടിയ കാക്കനാട് ആദർശ വിദ്യാലയ വിദ്യാർത്ഥികളും അദ്ധ്യാപകരും

കാക്കനാട്: ഓൾ കേരള ഭവൻസ് ഫെസ്റ്റിൽ ആതിഥേയരായ കാക്കനാട് ആദർശ വിദ്യാലയം കാറ്റഗറി രണ്ട്, മൂന്ന് വിഭാഗങ്ങളിൽ ഓവറോൾ കിരീടംനേടി. കാറ്റഗറി രണ്ടിൽ ഗിരിനഗർ ഭവൻസ് വിദ്യാമന്ദിറും കാറ്റഗറി മൂന്നിൽ ഭവൻസ് എളമക്കരയും ഫസ്റ്റ് റണ്ണറപ്പായി.

ഫെസ്റ്റിന്റെ ഉദ്ഘാടനം മുൻ ചീഫ് സെക്രട്ടറിയും കവിയും എഴുത്തുകാരനുമായ കെ. ജയകുമാർ നിർവഹിച്ചു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ചെയർമാൻ വേണുഗോപാൽ സി.ഗോവിന്ദ് അദ്ധ്യക്ഷനായി. ഡയറക്ടർ ഇ. രാമൻകുട്ടി, ഡെപ്യൂട്ടി ഡയറക്ടർ കെ. സുരേഷ്, പ്രിൻസിപ്പൽ കല്യാണി ശ്രീകുമാർ, വൈസ് പ്രിൻസിപ്പൽമാരായ പി. ജ്യോതി, എസ്. ഇന്ദു, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ സിന്ധു സി. നായർ, പി.ടി.എ പ്രസിഡന്റ് ബിനു എസ്. നായർ എന്നിവർ സംസാരിച്ചു. ഗായകരായ ജിതിൻരാജും പൂർണശ്രീ ഹരിദാസും വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.