
കോതമംഗലം: എറണാകുളം റവന്യു ജില്ലാ ശാസ്‌ത്രോത്സവത്തിൽ പ്രവൃത്തിപരിചയമേളയിൽ മത്സരിച്ച അനിയത്തി ഒന്നാം സ്ഥാനം നേടിയപ്പോൾ ഗണിതശാസ്ത്രമേളയിൽ പങ്കെടുത്ത ചേച്ചിക്ക് ലഭിച്ചത് എ ഗ്രേഡ്. അന്ന എലിസബത്ത് സാജു ഹൈസ്‌കൂൾ വിഭാഗം ന്യൂട്രീഷ്യസ് ഫുഡിൽ മത്സരിച്ചാണ് ഒന്നാം സ്ഥാനം നേടിയത്. ചേച്ചി ആൻ തെരേസ് റോസ് ഗണിതശാസ്ത്രമേളയിലെ വർക്കിംഗ് മോഡൽ വിഭാഗത്തിലാണ് മത്സരിച്ചത്. ആദ്യ മൂന്ന് സ്ഥാനങ്ങൾ ലഭിച്ചില്ലെങ്കിലും എ ഗ്രേഡ് നേടാൻ ആൻ തെരേസിന് കഴിഞ്ഞു. അന്നയും ആനും കോതമംഗലം സെന്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ്.