ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ ഗുരുതേജസ് റോഡിൽ നിർമ്മിച്ച 49-ാം നമ്പർ അങ്കണവാടി കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സ്നേഹ മോഹനൻ അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റസീന നജീബ്, ലിസി സെബാസ്റ്റ്യൻ, എൽസി ജോസഫ്, വാർഡ് മെമ്പർമാരായ ഹിത ജയകുമാർ, സിമി അഷ്‌റഫ്, ടി.ആർ. രജീഷ്, വി. കൃഷ്ണകുമാർ, ഷീജ പുളിക്കൽ, ആർ. രജിത്ത്, അമ്പിളി അഗസ്റ്റിൻ, പി.സി. ഷീബ എന്നിവർ സംസാരിച്ചു.