പറവൂർ: വനിതകൾക്കും യു.പി. സ്കൂൾ വിദ്യാർത്ഥികൾക്കുമായി പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തുന്ന വായനാമത്സരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പറവൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. താലൂക്കിലെ 61 ഗ്രന്ഥശാലകളിൽ നിന്നായി 120 പേർ മത്സരത്തിൽ പങ്കെടുക്കും. മത്സരാർത്ഥികൾ 1.30ന് റിപ്പോർട്ട് ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.