
കൂത്താട്ടുകുളം: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ നഗരസഭ തലത്തിലെ വിവര വിജ്ഞാന വ്യാപന പ്രവർത്തനത്തിന്റെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ നഗരസഭാ വക്കത്തൺ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ കലാ രാജു പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ജി .സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് വിഭാഗം മാനേജർ എം.ആർ.സാനു, ഹരിത കർമ്മ സേനാംഗങ്ങൾ ഹെൽത്ത് വിഭാഗം ജീവനക്കാർ, മേലിഗിരി സി.ബി.എസ്.ഇ സ്കൂളിലെ വിദ്യാർത്ഥികൾ, കൗൺസിലർമാരായ പി.സി .ഭാസ്കരൻ, സി. എ.തങ്കച്ചൻ, മരിയ ഗൊരേത്തി, ബേബി ജോൺ, സിബി കൊട്ടാരം, ജോൺ എബ്രഹാം, സാറാ ടി.എസ്, ടി.എസ്. സുനിത എന്നിവർ സംസാരിച്ചു.