ആലുവ: ആലുവ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം രചന മത്സരങ്ങൾക്ക് തുടക്കമായി. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ആലുവ ഗവ. എച്ച്.എ.സി എൽ.പി സ്കൂളിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഫാസിൽ ഹുസൈൻ അദ്ധ്യക്ഷനാകും. ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ 120 സ്കൂളുകളിൽ നിന്നായി 7000 ഓളം കുട്ടികളും അദ്ധ്യാപകരും വൊളണ്ടിയർമാരും മേളയുടെ ഭാഗമാകും. ഇതോടൊപ്പം സംസ്കൃതോത്സവം, അറബി കലോത്സവം എന്നിവയും നടക്കും.
നഗരസഭ ടൗൺഹാൾ, ടാസ് ഹാൾ, സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂൾ, എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ, ഗവ. എച്ച്.എ.സി എൽ.പി സ്കൂൾ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോൺസ് ഹൈസ്കൂൾ, സെന്റ് മേരീസ് ഹൈസ്കൂൾ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ.
നവംബർ 5ന് വൈകീട്ട് സമാപന സമ്മേളനം.