ആലുവ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ മരിച്ച മലയാളി പിറവം വെളിയനാട് സ്വദേശി ഇന്ദ്രജിത്ത് സന്തോഷിന്റെ (22) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഇന്നലെ മുംബയിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ മുംബയ് - കൊച്ചി ഇൻഡിഗോ വിമാനത്തിലാണ് നെടുമ്പാശേരിയിലെത്തിക്കുന്നത്. കഴിഞ്ഞ 16നാണ് ബോട്ടപകടത്തിൽ ഇന്ദ്രജിത്ത് ഉൾപ്പെടെ മൂന്ന് പേർ മരിച്ചത്. കൊല്ലം തേവലക്കര സ്വദേശിയും മരിച്ചിരുന്നു. കപ്പൽജീവനക്കാരനായിരുന്ന ഇന്ദ്രജിത്ത് ഡ്യൂട്ടിയിൽ കയറാൻ പോകുമ്പോഴായിരുന്നു ബോട്ട് മറിഞ്ഞത്.