
വൈപ്പിൻ: റിട്ട. താലൂക്ക് പഞ്ചായത്ത് ഓഫീസർ ചെറായി കരുത്തല തുണ്ടത്തിൽ പരേതനായ ടി.ആർ. സുകുമാരന്റെ ഭാര്യ എൻ.ആർ. ലില്ലിക്കുട്ടി (94, റിട്ട. അദ്ധ്യാപിക, എസ്.എസ്.എ യു.പി.എസ് , ചെറായി) നിര്യാതയായി. മാള നൊച്ചിയിൽ കുടുംബാംഗമാണ്. മക്കൾ: ഷെർലി (റിട്ട. വിദ്യാഭ്യാസ വകുപ്പ്), ഷീബ (റിട്ട. അദ്ധ്യാപിക, എസ്.എസ്.എ യു.പി.എസ്, ചെറായി ), ഷീല (റിട്ട. പ്രധാനാദ്ധ്യാപിക, ഗവ. എൽ.പി.ബി.എസ്, പറവൂർ), ഷൈനി (റിട്ട. അദ്ധ്യാപിക, രാമവർമ്മ ഹൈസ്‌കൂൾ, ചെറായി), ടി.എസ്. ഷിലിൻ (സി.ഇ.ഒ, ടെകൊസോൾ ഐ.ടി സൊല്യൂഷൻസ്). മരുമക്കൾ: സുഗുണൻ, സുധൻ, മോഹനൻ (മൂവരും ബിസിനസ്), പരേതനായ വത്സൻ (റിട്ട. പ്രിൻസിപ്പൽ, ഗവ. ഐ.ടി.ഐ), നിത (ഫിസിയോ തെറാപ്പിസ്റ്റ്).