paravoor
ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻ പട്ടം നേടിയ നോർത്ത് പറവൂർ ഉപജില്ലാ ടീം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോളിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു

കൊച്ചി/ കോതമംഗലം: രണ്ടു ദിവസങ്ങളിലായി ആറായിരത്തോളം പ്രതിഭകൾ മാറ്റുരച്ച ജില്ലാ ശാസ്ത്രമേളയിൽ നോർത്ത് പറവൂർ ഉപജില്ല കിരീടം ചൂടി. 1,365 പോയിന്റോടെയാണ് നോർത്ത് പറവൂർ ഒന്നാമതെത്തിയത്. 1,303 പോയിന്റോടെ എറണാകുളം രണ്ടാമതെത്തി. 1,254 പോയിന്റുള്ള ആതിഥേയരായ കോതമംഗലമാണ് മൂന്നാമത്. സ്‌കൂളുകളിൽ 463 പോയിന്റ് നേടിയ കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കിരീടം ചൂടി. 435 പോയിന്റുള്ള സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ് മൂവാറ്റുപുഴ രണ്ടാം സ്ഥാനവും 299 പോയിന്റോടെ എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.

പ്രവൃത്തി പരിചയമേള

686 പോയിന്റോടെ നോർത്ത് പറവൂർ കിരീടം ചൂടിയപ്പോൾ കോതമംഗലം 679 പോയിന്റോടെ രണ്ടാമതും എറണാകുളം 463 പോയിന്റോടെ മൂന്നാമതും എത്തി. സ്‌കൂളുകളിൽ 224 പോയിന്റോടെ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് ഒന്നാമതും 163 പോയിന്റോടെ സെന്റ് ജോസഫ്‌സ് ഗേൾസ് എച്ച്.എസ് രണ്ടാം സ്ഥാനത്തും.

സാമൂഹിക ശാസ്ത്ര മേള

145 പോയിന്റോടെ നോർത്ത് പറവൂർ ഉപജില്ല ഒന്നാമത്. 140 പോയിന്റുള്ള എറണാകുളം രണ്ടാമതും ആതിഥേയരായ കോതമംഗലം 131 പോയിന്റോടെ മൂന്നാമതും. സ്‌കൂളുകളിൽ 64 പോയിന്റുമായി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് ഒന്നാമത്. 51 പോയിന്റുമായി കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്ത്.

ശാസ്ത്ര മേള

162 പോയിന്റോടെ ആലുവ ഒന്നാമത്. നാല് പോയിന്റുകൾ മാത്രം പിന്നിലായി (158) മൂവാറ്റുപുഴ രണ്ടാമത്. 153 പോയിന്റ് നേടി എറണാകുളം മൂന്നാമത്. സ്‌കൂളുകളിൽ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് മൂവാറ്റുപുഴ 70 പോയിന്റോടെ ഒന്നാമത്. 56 പോയിന്റ് നേടി തൃക്കാക്കര സെന്റ് ജോസഫ്‌സ് ഇ.എം.എച്ച്.എസ്.എസ് രണ്ടാമത്.

ഐ.ടി മേള

124 പോയിന്റോടെ എറണാകുളം ഉപജില്ല ഒന്നാം സ്ഥാനത്ത്. 113 പോയിന്റുള്ള നോർത്ത് പറവൂർ രണ്ടാമത്. 100 പോയിന്റോടെ കല്ലൂർക്കാട് ഉപജില്ലയാണ് മൂന്നാമത്. സ്‌കൂളുകളിൽ 39 പോയിന്റുള്ള മൂവാറ്റുപുഴ സെന്റ്. അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കിരീടം ചൂടി. 35 പോയിന്റുമായി എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്ത്.

ഗണിത ശാസ്ത്ര മേള

276 പോയിന്റ് നേടി നോർത്ത് പറവൂർ ഉപജില്ല ഒന്നാമത്. 248, 243 എന്നിങ്ങനെ പോയിന്റുകൾ നേടിയ മൂവാറ്റുപുഴ, എറണാകുളം എന്നീ സബ് ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. സ്‌കൂളുകളിൽ 136 പോയിന്റോടെ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് ഒന്നാമത്. കോതമംഗലം സെന്റ്. അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് 111 പോയിന്റോടെ രണ്ടാമത്.


സബ്‌ജില്ലകളും പോയിന്റും

നോർത്ത് പറവൂർ-----1365
എറണാകുളം----1303
കോതമംഗലം----1254
ആലുവ----1228
മൂവാറ്റുപുഴ--- 1208
മട്ടാഞ്ചേരി----1165
അങ്കമാലി----1143
പെരുമ്പാവൂർ----1122
കോലഞ്ചേരി----1001
തൃപ്പൂണിത്തുറ----986
വൈപ്പിൻ-----873
കല്ലൂർക്കാട്-----754
പിറവം----747
കൂത്താട്ടുകുളം-----516


ആദ്യ അഞ്ച് സ്‌കൂളുകൾ

സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം-------463
സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് മൂവാറ്റുപുഴ-------435
സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് എറണാകുളം--------299
ശ്രീനാരായണ എച്ച്.എസ്.എസ് നോർത്ത് പറവൂർ-------297
എം.കെ.എം.എച്ച്.എസ് പിറവം -----------289