
മൂവാറ്റുപുഴ: അതി ദരിദ്രരെ കണ്ടെത്തൽ പ്രക്രിയയിലൂടെ സംസ്ഥാന സർക്കാർ കേരളത്തെ അതി ദാരിദ്ര്യമുക്ത സംസ്ഥാനമാക്കി പ്രഖ്യാപിച്ചതിന്റെ ഭാഗമായി എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ ആഹ്ലാദപ്രകടനവും യോഗവും ചേർന്നു. കച്ചേരിത്താഴത്ത് ചേർന്ന യോഗം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മൂവാറ്റുപുഴ മുനിസിപ്പൽ ലോക്കൽ സെക്രട്ടറി കെ.പി. അലിക്കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. അനീഷ് എം.മാത്യു, എം.ആർ. പ്രഭാകരൻ, യ .ആർ.ബാബു, സജി ജോർജ്, കെ.ജി. അനിൽകുമാർ, ജോർജ് വെട്ടിക്കുഴി തുടങ്ങിയവർ സംസാരിച്ചു.