കൊച്ചി: കലാസാംസ്‌കാരിക മേഖലയിൽ സ്ത്രീകളുടെ ഉന്നമനത്തിന് വഴിതെളിച്ച മഹാകവിയാണ് അക്കിത്തമെന്ന് ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ മഹാകവി അക്കിത്തത്തിന്റെ ജന്മ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജസ്റ്റിസ് എം. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അക്കിത്തത്തിന്റെ മകൾ ഇന്ദിര അക്കിത്തം, പ്രൊഫ.എ. ഗീത, ഡോ. ലക്ഷ്മി ശങ്കർ, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് മേരി ജോസഫ്, ഡോ.ജി. എൻ.രമേശ്, പദ്മജ എസ്. മേനോൻ, ബെസി ലാലൻ, സതീഷ് ബാബു എന്നിവർ പങ്കെടുത്തു. എഴുത്തുകാരി ബൃന്ദ, കൊച്ചിൻ കലാഭവൻ സെക്രട്ടറിയും മിമിക്രി കലാകാരനുമായ കെ.എസ്. പ്രസാദ്, വിഭവ വിദഗ്ദ്ധ അന്നമ്മ ജോസഫ് എന്നിവർക്ക് ഗവർണർ എക്‌സലൻസ് പുരസ്‌കാരങ്ങളും പ്രശസ്തി പത്രവും അമ്പതിനായിരം രൂപയുടെ ക്യാഷ് അവാർഡും സി.വി.ആനന്ദബോസ് സമ്മാനിച്ചു.

പുസ്തകോത്സവം രണ്ടാം ദിവസമായ ഇന്ന് കുട്ടികൾക്കുള്ള വിവിധ കലാ സാംസ്‌കാരിക പരിപാടികളും, സാംസ്‌കാരിക പരിപാടികളും നടക്കും.