കാസർകോട് : കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സാംസ്കാരിക കൂട്ടായ്മയായ 'വായനശാല" സംസ്ഥാനതല പുരസ്കാരത്തിനായി കഥാസൃഷ്ടികൾ ക്ഷണിച്ചു. 10001 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമാണ് പുരസ്കാര ജേതാവിന് ലഭിക്കുക. ഇതുവരെ പ്രസിദ്ധീകരിക്കാത്ത മൗലിക സൃഷ്ടികളുടെ മൂന്ന് കോപ്പികളാണ് മത്സരത്തിനായി അയക്കേണ്ടത്. കഥകൾ എട്ടു പുറത്തിൽ കവിയരുത്. വിഷയ നിബന്ധനയോ പ്രായപരിധിയോ ഇല്ല. കഥകൾ ടൈപ്പു ചെയ്ത് തപാൽ മാർഗ്ഗം അയയ്‌ക്കേണ്ട അവസാന തീയതി നവംബർ 30 ആണ്.
വിലാസം: സെക്രട്ടറി, വായനശാല സാംസ്കാരിക കൂട്ടായ്മ, ഡോർ നമ്പർ: 5/187, ബി എസ് എൻ എൽ ക്വാർട്ടേഴ്സ്, കറന്തക്കാട്, കാസർകോട് - 671121. വിവരങ്ങൾക്ക്: 8281297121, 9048392204, 94460 88378.