
കൊച്ചി: ദീർഘദൂര, ഹെവിഡ്യൂട്ടി ട്രക്കുകൾക്ക് എൽ.എൻ.ജി ഇന്ധനം നിറയ്ക്കുന്ന സംവിധാനം ശക്തിപ്പെടുത്താൻ ടാറ്റ മോട്ടോഴ്‌സും സിറ്റി ഗ്യാസ് വിതരണ കമ്പനിയായ തിങ്ക് ഗ്യാസുമായി ധാരണാപത്രം ഒപ്പുവച്ചു.
ചരക്ക് ഇടനാഴികളിലും ലോജിസ്റ്റിക് ക്ലസ്റ്ററുകളിലും എൽ.എൻ.ജി ലഭ്യമാക്കാൻ സൗകര്യം ഒരുക്കാൻ ടാറ്റ മോട്ടോഴ്‌സും തിങ്ക് ഗ്യാസും ചേർന്ന് പ്രവർത്തിക്കും.
ദീർഘദൂര, ഹെവിഡ്യൂട്ടി ട്രക്ക് ഗതാഗതത്തിന് എൽ.എൻ.ജി പരിഹാരമാകുമെന്ന് ടാറ്റ മോട്ടോഴ്‌സ് ട്രക്ക്‌സ് വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ രാജേഷ് കൗൾ പറഞ്ഞു
ഇന്ത്യയിലുടനീളം സംശുദ്ധമായ ഇന്ധനങ്ങൾ സുലഭമാക്കുകയാണ് ലക്ഷ്യമെന്ന് തിങ്ക് ഗ്യാസ് സീനിയർ വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ സോമിൽ ഗാർഗ് പറഞ്ഞു.