n

കൊച്ചി: ഒരു തലമുറയെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു പ്രൊഫ. എം.കെ. സാനുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. എം.കെ. സാനു ഫൗണ്ടേഷനും വൈ.എം.സി.എ എറണാകുളവും സംയുക്തമായി സംഘടിപ്പിച്ച പ്രൊഫ. എം.കെ. സാനു സ്മാരക പ്രസംഗ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈ.എം.സി.എ എറണാകുളം പ്രസിഡന്റ് മാത്യു മുണ്ടാട്ട് ചടങ്ങിൽ അദ്ധ്യക്ഷനായി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷോൺ ജെഫ് ക്രിസ്റ്റഫർ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, അഡ്വ. എം.ആർ. ഹരിരാജ്, എം.കെ. സാനുവിന്റെ മകൻ എം.എസ്. രഞ്ജിത്ത്, റെജി എ. ജോർജ് എന്നിവർ പ്രസംഗിച്ചു.