col

കാക്കനാട് :കേരള പിറവി ദിനത്തിൽ മലയാളത്തിൽ മാത്രം സംസാരിച്ച് മാതൃകയാകാൻ ശ്രമിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ കാര്യാലയത്തിലെ ഉദ്യോഗസ്ഥർ. കേരള പിറവി ദിനത്തിൽ രാവിലെ മുതൽ ഉച്ചവരെ മലയാളത്തിൽ മാത്രം സംസാരിക്കാൻ ശ്രമിച്ചാണ് ഇവർ ഔദ്യോഗിക ഭാഷാവാരാഘേഷത്തിന് തുടക്കം കുറിച്ചത്. കേരളപിറവി ദിനമായ നവംബർ 1 മുതൽ ഒരാഴ്ചകാലം ഔദ്യോഗിക ഭാഷാവാരമായി ആചരിക്കാനാണ് സർക്കാർ നിർദ്ദേശം. വാരാചരണത്തിന്റെ ഭാഗമായി വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം സാഹിത്യകാരനും മാദ്ധ്യമ പ്രവർത്തകനുമായ എം.എസ്. ബനേഷ് നിർവ്വഹിച്ചു. കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് മുഖ്യാതിഥി ആയിരുന്നു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.സംഗീത അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.ജി.ഡി. പ്ലാനിംഗ് ടൗൺ പ്ലാനർ മിറ്റ്സി തോമസ്, എൽ.എസ്.ജി.ഡി. പ്ലാനിംഗ് ഡെപ്യൂട്ടി ടൗൺ പ്ലാനർ കെ.ബിജോയ് മോഹൻ, സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ ഓഫീസർ പി.ഡി.പ്രിയദർശിനി, ബി.ജയശങ്കർ,കെ.എ.ഇന്ദു, കെ. കെ.മനില തുടങ്ങിയവർ സംസാരിച്ചു.