jp

കാക്കനാട്: ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയവർക്ക് സ്നേഹാദരവ് സംഘടിപ്പിച്ചു. വിവിധ തദ്ദേശസ്ഥാപനങ്ങളിൽ നിന്നായി 21 പേർക്കാണ് ആദരവ് നൽകിയത്. ജനഹൃദയങ്ങളിൽ ഇടം നേടാൻ കഴിഞ്ഞതുകൊണ്ടാണ് ഇത്രയും കാലം തുടർച്ചയായി ജനപ്രതിനിധിയായി തുടരാൻ കഴിയുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാനോജ് മൂത്തേടൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ ആസൂത്രണ സമിതി അംഗങ്ങളായ ജമാൽ മണക്കാടൻ, എ.എസ്.അനിൽകുമാർ, കെ.തുളസി, ശാരദ മോഹൻ, കെ.വി.അനിത, റാണിക്കുട്ടി ജോർജ്, റീത്ത പോൾ, അനിമോൾ ബേബി എന്നിവർ സംസാരിച്ചു.