km
കർഷക മോർച്ച പ്രതിഷേധം സംസ്ഥാന സെക്രട്ടറി ശ്രീജിത്ത് വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരളപ്പിറവി ദിനത്തിൽ കേരളം അതിദാരിദ്ര മുക്തം എന്ന സംസ്ഥാന സർക്കാരിന്റെ മുദ്രാവാക്യം തട്ടിപ്പാണെന്ന് ആരോപിച്ച് കർഷകമോർച്ച സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീജിത്ത് വാസുദേവൻ ഹൈക്കോടതി ജംഗ്ഷനിൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ.കെ. മുരളീധരൻ അദ്ധ്യക്ഷനായി. സജീവൻ കരിമക്കാട്, പി.ജി. മനോജ്, ഷൈജു കോവിൽ, ബാബുരാജ് തച്ചയത്ത് എന്നിവർ സംസാരിച്ചു.